< Back
Saudi Arabia
സൗദിയിലെ ഷെബാറ ദ്വീപിൽ കുറഞ്ഞ നിരക്കിൽ പുതിയ റിസോർട്ടുകൾ തുറക്കും; സൗദി ടൂറിസം മന്ത്രി
Saudi Arabia

സൗദിയിലെ ഷെബാറ ദ്വീപിൽ കുറഞ്ഞ നിരക്കിൽ പുതിയ റിസോർട്ടുകൾ തുറക്കും; സൗദി ടൂറിസം മന്ത്രി

Web Desk
|
10 Nov 2025 4:55 PM IST

നിർമാണം 2026-27 ഓടെ പൂർത്തിയായേക്കും ​

റിയാദ്: ചെ​ങ്ക​ട​ലി​ലെ ഷെബാറ ദ്വീ​പി​ൽ വ​രും​മാ​സ​ങ്ങ​ളി​ൽ 10 പു​തി​യ റി​സോ​ർട്ടുകൾ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്. റിയാദ് ആതിഥേയത്വം വഹിക്കുന്ന ഐക്യരാഷ്ട്രസഭ ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുന്നതിനിടെയാണ് പ്രസ്താവന.

നിലവിലുള്ള നിരക്കുകളേക്കാൾ കുറഞ്ഞ വാടകയായിരിക്കും പുതിയവയ്ക്ക് ഈടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയുടെ നിർമാണം 2026-27 ഓടെ പൂർത്തിയായേക്കും.

മധ്യവിഭാ​ഗങ്ങൾക്കും, ഉയർന്ന വിഭാ​ഗങ്ങൾക്കും വേണ്ടി ഓപ്ഷനുകൾ വികസിപ്പിക്കുന്നതിനായി മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. ഹജ്ജ്-ഉംറ തീർഥാടകർക്കുള്ള താമസ സൗകര്യം വർധിപ്പിക്കുന്നത് പദ്ധതിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പതിനായിരക്കണക്കിന് പുതിയ താമസ മുറികൾ ഒരുങ്ങുന്നതോടെ 2030 ആകുമ്പോഴേക്കും തീർഥാടകരുടെ എണ്ണം മൂന്ന് കോടിയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അൽ ഖത്തീബ് കൂട്ടിച്ചേർത്തു.

Similar Posts