< Back
Saudi Arabia
നിയോ സ്‌പേസ് ഗ്രൂപ്പ്; ബഹിരാകാശ ഉപഗ്രഹ സേവനങ്ങൾക്ക് സൗദിയുടെ പുതിയ കമ്പനി
Saudi Arabia

'നിയോ സ്‌പേസ് ഗ്രൂപ്പ്'; ബഹിരാകാശ ഉപഗ്രഹ സേവനങ്ങൾക്ക് സൗദിയുടെ പുതിയ കമ്പനി

Web Desk
|
27 May 2024 10:31 PM IST

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുക

റിയാദ്: സൗദി അറേബ്യ ബഹിരാകാശ ഉപഗ്രഹ സേവന മേഖലയിൽ പുതിയ കമ്പനി പ്രഖ്യാപിച്ചു.പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിൽ നിയോ സ്പേസ് ഗ്രൂപ്പ് എന്ന പേരിലാണ് കമ്പനി പ്രഖ്യാപിച്ചത്. രാജ്യത്ത് ബഹരാകാശ വ്യവസായ മേഖലയും ഉപഗ്രഹ സേവനങ്ങളും വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ കമ്പനി പ്രവർത്തിക്കുക.

പ്രാദേശികമായും അന്തർദേശീയമായും സാറ്റ്‌ലൈറ്റ് ബഹിരാകാശ സേവനങ്ങൾക്കായി നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം ഈ മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ മേഖലകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനി വഴി രാജ്യത്ത് ബഹിരാകാശ വ്യവസായ മേഖലയും ഉപഗ്രഹ സേവനങ്ങളും പ്രാപ്യമാക്കും. ദേശീയ തലത്തിൽ കമ്പനിയെ മുൻനിര ഉപഗ്രഹ സേവന മേഖലയായി വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. കമ്പനി ബഹിരാകാശ സേവനങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും ആഗോളതലത്തിൽ വളരുന്ന മേഖലയിൽ പ്രാദേശിക മേഖലയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകളും കഴിവുകളും വികസിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.

Similar Posts