< Back
Saudi Arabia
മദീനയിൽ പ്രവാചക സന്നിധിയിലെ തിരക്കറിയാൻ പുതിയ സ്മാർട്ട് സ്‌ക്രീനുകൾ
Saudi Arabia

മദീനയിൽ പ്രവാചക സന്നിധിയിലെ തിരക്കറിയാൻ പുതിയ സ്മാർട്ട് സ്‌ക്രീനുകൾ

Web Desk
|
14 March 2026 5:40 PM IST

തിരക്ക് മനസ്സിലാക്കാൻ നാല് നിറങ്ങളിലുള്ള സിഗ്‌നലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്

മദീന: വിശുദ്ധ റമദാൻ മാസത്തിൽ മസ്ജിദുന്നബവിയിലേക്ക് എത്തുന്ന തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും യാത്ര സുഗമമാക്കാനും പുതിയ ഡിജിറ്റൽ സേവനവുമായി അധികൃതർ. പ്രവാചകൻ മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും സന്നിധിയിൽ സലാം അർപ്പിക്കാൻ എത്തുന്നവർക്ക് അവിടുത്തെ തിരക്ക് തത്സമയം മനസ്സിലാക്കാൻ സഹായിക്കുന്ന ഇന്ററാക്ടീവ് ഡിസ്പ്ലേ സ്‌ക്രീനുകളാണ് ഇരു ഹറം കാര്യാലയം സജ്ജീകരിച്ചിരിക്കുന്നത്. തിരക്ക് മുൻകൂട്ടി അറിഞ്ഞ് ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ ഈ സംവിധാനം സന്ദർശകരെ സഹായിക്കുമം.

തിരക്കിന്റെ അളവ് ലളിതമായി മനസ്സിലാക്കാൻ നാല് നിറങ്ങളിലുള്ള സിഗ്‌നലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പച്ച നിറം കുറഞ്ഞ തിരക്കിനെയും, മഞ്ഞ മിതമായ തിരക്കിനെയും, ചുവപ്പ് അമിതമായ തിരക്കിനെയും സൂചിപ്പിക്കുന്നു. സേവനം താൽക്കാലികമായി ലഭ്യമല്ലാത്ത സമയങ്ങളിൽ വെള്ള നിറമായിരിക്കും സ്‌ക്രീനിൽ തെളിയുക. റമദാനിലെ തിരക്കേറിയ സാഹചര്യത്തിൽ പള്ളിയിലെ തിരക്ക് നിയന്ത്രിക്കാനും സന്ദർശനം കൂടുതൽ ശാന്തവും സുഗമവുമാക്കാനും ഇതുവഴി സാധിക്കും.

Related Tags :
Similar Posts