< Back
Saudi Arabia
തെക്കെപുറം ദമ്മാം വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം
Saudi Arabia

തെക്കെപുറം ദമ്മാം വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

Web Desk
|
25 Jan 2024 6:24 PM IST

ദമ്മാം :- കോഴിക്കോട്ടെ തെക്കെപുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിക്കുന്ന 8മത് സ്കൈവർത്ത് തെക്കെപുറം ദമ്മാം വോളിബോൾ ചാമ്പ്യൻഷിപ്പ് പവേർഡ് ബൈ നാഷണൽ ഓയിൽ സൊല്യൂഷൻസ് ജനുവരി 12 2024 നു ഉജ്ജ്വല തുടക്കം കുറിച്ചു .

അഞ്ച് ആഴ്ച നീണ്ടുനിൽക്കുന്ന വോളിബോൾ മേളയിൽ 10 ടീമുകൾ പങ്കെടുക്കുന്നു. റാക്ക വോളിബോൾ ഇൻഡോർ കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൈവർത്ത് സെയിൽസ് ഓഫീസർ സി കെ വി അഷ്റഫ് ഉദ്ഘാടനവും, ആകിഫ് ഖിറാഅത്തും നിർവഹിച്ചു.

ആദ്യ മത്സരത്തിൽ പെന്റ് ഹൗസ് ഓയിൽകം നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് എഫ് സി സി അമ്സ് ടി സി വണ്ണിനെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ ഡ്രീംസ് സമാ ടെക്നോളജി നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഓയിൽ ഫീൽഡിനെ പരാജയപ്പെടുത്തി.

മൂന്നാമത്തെ മത്സരത്തിൽ വെൽക്കം സ്റ്റാർസ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഐടിസി ജുബയിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി.

വാശിയേറിയ നാലാമത്തെ മത്സരത്തിൽ തോപ്പിൽ സൂപ്പർ കിംഗ്സ് , പാരമൗണ്ടിനെ രണ്ട്, ഒന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി.

അവസാന അഞ്ചാം മത്സരത്തിൽ തോപ്പിൽ സൂപ്പർ സ്റ്റാർസ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഫ്രീഡം മൂൺ സ്റ്റാറിനെ പരാജയപ്പെടുത്തി.

കാസ്ക്ക് പ്രദീപ്കുമാർ മത്സരം നിയന്ത്രിച്ചു.

ഡാനിഷ്, സാബിത്ത്, തിയാബ്, താഹിർ, റൗഫ്, അലി, ബാസിത് സെല്ലു, സിദ്ദീഖ് , നാച്ചു , ഫർഹാൻ, റാഷിദ്, ഫർസീൻ, സാലിക്ക്, കാദർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി

Similar Posts