< Back
Saudi Arabia

Saudi Arabia
'മദ്യനിരോധനം നീക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതം'; റോയിട്ടേഴ്‌സിനോട് സൗദി വക്താവ്
|27 May 2025 3:33 PM IST
2034 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യം ലഭിക്കുമെന്നായിരുന്നു വാർത്ത
റിയാദ്: രാജ്യത്ത് മദ്യനിരോധനം നീക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സൗദി അറേബ്യ. മദ്യനിരോധനം നീക്കാൻ പദ്ധതിയില്ലെന്ന് റോയിട്ടേഴ്‌സിനോടാണ് സൗദി വക്താവ് വ്യക്തമാക്കിയത്. അന്താരാഷ്ട്ര ഓൺലൈൻ പോർട്ടലുകളാണ് സൗദി മദ്യനിരോധനം നീക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.
73 വർഷമായി സൗദിയിൽ മദ്യനിരോധനമുണ്ട്. 2034 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യം ലഭ്യമാക്കുമെന്നായിരുന്നു വാർത്തകൾ. ഉറവിടം വ്യക്തമാക്കാതെയായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. ഇതാണ് സൗദി വക്താവ് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്. സൗദി അറേബ്യയും കുവൈത്തുമാണ് മദ്യനിരോധനം നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ.