< Back
Saudi Arabia
സൗദിയിൽ ഇത്തവണ തീവ്രമായ തണുപ്പുണ്ടാകില്ല: സൗദി കാലാവസ്ഥാ കേന്ദ്രം
Saudi Arabia

സൗദിയിൽ ഇത്തവണ തീവ്രമായ തണുപ്പുണ്ടാകില്ല: സൗദി കാലാവസ്ഥാ കേന്ദ്രം

Web Desk
|
21 Oct 2024 12:50 AM IST

സൗദിയിൽ പൊടിക്കാറ്റും ഇത്തവണ കുറയും.

റിയാദ്: സൗദിയിൽ ഇത്തവണ തണുപ്പിന് കടുപ്പം കുറവായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം ആവർത്തിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് ഇത്തവണ കുറവായിരിക്കും. മൈനസ് ഡിഗ്രി സെൽഷ്യസിലലേക്ക് വരെ സൗദിയിൽ താപനില എത്താറുണ്ട്. ഡിസംബർ മുതൽ ജനുവരി അവസാനം വരെയാണ് കടുപ്പമുള്ള തണുപ്പ് എത്താറുള്ളത്. നിലവിൽ സൗദി തണുപ്പിലേക്ക് പ്രവേശിക്കുകയാണ്. റിയാദ്, മദീന, തബൂക്ക് മേഖലകളിൽ കാലാവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ പ്രവിശ്യയിൽ വരും ദിനങ്ങളിൽ മഴയെത്തും. ഇതോടെ തണുപ്പിലേക്ക് കാലാവസ്ഥ മാറും. ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനം സൗദിയിലും ബാധിക്കുന്നുണ്ട്. ഇത്തവണ മുൻ വർഷങ്ങളിലെ അത്രയും തണുപ്പെത്തില്ലെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. സാധാരണ ഈ സമയങ്ങളിൽ തണുപ്പ് എത്തേണ്ടതാണ്. പക്ഷേ രാജ്യത്തിന്റെ മക്ക ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യ ഉൾപ്പെടെ പലഭാഗത്തും ചൂട് തുടരുന്നുണ്ട്. ഡിസംബറോടെയാകും ഇവിടെ മികച്ച കാലാവസ്ഥ എത്തുക. കാലാവസ്ഥാ മാറ്റം സംന്ധിച്ച വിശദാംശം വരും ദിനങ്ങളിൽ കേന്ദ്രം പുറത്തിറക്കും.

Related Tags :
Similar Posts