< Back
Saudi Arabia
Noble Badminton Tournament
Saudi Arabia

നോബിൾ ബാഡ്മിന്റൺ മെഗാ ഡബിൾസ് ടൂർണമെന്റ് നാളെ ആരംഭിക്കും

Web Desk
|
1 Jun 2023 4:58 PM IST

നോബിൾ ബാഡ്മിന്റൺ ക്ലബ് ദമ്മാം നടത്തുന്ന മെഗാ ഡബിൾസ് ടൂർണമെന്റ് നാളെയും മറ്റന്നാളുമായി നടക്കും. സൗദി ബാഡ്മിന്റൺ കമ്മിറ്റിയുടെ അംഗീകാരമുള്ള ടൂർണമെന്റിൽ 450ലധികം കളിക്കാർ പങ്കെടുക്കും.

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യ, ഇന്തോനേഷ്യ, ബഹ്റൈൻ, തായ്ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരായ താരങ്ങൾ അണിനിരക്കും. 30 അംഗ സൗദി ടീമിനെ സൗദി ബാഡ്മിന്റൺ കമ്മിറ്റിയും അയക്കും. മത്സരങ്ങൾക്കുള്ള എൻട്രികൾ ഇതിനകം പൂർത്തിയായി.

ടൂർണമെന്റ് ദിവസങ്ങളിൽ കളിക്കാർക്കും കാണികൾക്കും ഭക്ഷണം, ലഘുഭക്ഷണം, ഡ്രിങ്ക്‌സ് എന്നിവയും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്.

പ്രസിഡണ്ട് ഡോ. ഹസ്സൻ മുഹമ്മദ്, ചെയർമാൻ ഖാലിദ് സാലെ, ടൂർണമെന്റ് കൺവീനർ രാകേഷ് നായർ, അർഷദ് സലാഹുദ്ധീൻ, ഫഹദ് അൽ ഷമറി, ഹരി ബാബു, ഉമേഷ്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Similar Posts