< Back
Saudi Arabia

Saudi Arabia
നോൺ മഹ്റം തീർത്ഥാടകർക്ക് തനിമ സ്വീകരണം നൽകി
|25 May 2024 11:15 AM IST
സമ്മാനങ്ങൾ കൈമാറി തീർത്ഥാടകരെ വരവേറ്റു
മക്ക: കേരളത്തിൽ നിന്ന് നോൺ മഹ്റം വിഭാഗത്തിൽ എത്തിയ ആദ്യ സംഘം തീർത്ഥാടകർക്ക് മക്കയിലെ താമസസ്ഥലത്ത് തനിമ വളണ്ടിയർമാർ സ്വീകരണം നൽകി. വെള്ളിയാഴ്ച പുലർച്ചെ എത്തിയ ആദ്യ സംഘം തീർത്ഥാടകരെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വളണ്ടിയർമാർ എത്തിയിരുന്നു.
സമ്മാനങ്ങൾ കൈമാറി തീർത്ഥാടകരെ വരവേറ്റു. ബാഗേജുകൾ കണ്ടെത്തുന്നതിനും ബസ്സിൽനിന്ന് റൂമുകളിൽ എത്തിക്കുന്നതിനും ഭക്ഷണം നൽകിയും വളണ്ടിയർമാർ നടത്തിയ സേവനം ആൺ തുണയില്ലാതെയെത്തിയ തീർത്ഥാടകർക്ക് ആശ്വാസമായി. നോൺ മഹ്റം തീർത്ഥാടകർക്കിടയിൽ സേവനം നടത്താൻ തനിമ വളണ്ടിയർ ടീം പ്രത്യേകം വനിത വിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സേവനം ആൺ തുണയില്ലാതെയെത്തിയ തീർത്ഥാടകർക്ക് ലഭിക്കും. സ്വീകരണത്തിന് ഷാനിബ നജാത്ത്, മുന അനീസ്, എന്നിവർ നേതൃത്വം നൽകി.