< Back
Saudi Arabia

Saudi Arabia
റിയാദിൽ നഴ്‌സ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ
|3 Aug 2024 8:04 PM IST
സുഹൃത്ത് നാട്ടിൽ വെക്കേഷനിലായതിനാൽ റൂമിൽ ഒറ്റക്കായിരുന്നു താമസം
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ നഴ്‌സ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന പോണ്ടിച്ചേരി സ്വദേശി ദുർഗ രാമലിംഗ(26 )മാണ് മരിച്ചത്. വ്യക്തിപരമായ വിഷയങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കും. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടാണ് നിയമ നടപടികൾ പൂർത്തിയാക്കുന്നത്. ഒരു വർഷം മുമ്പാണ് ജോലിക്കായി റിയാദിലെത്തിയത്. കൂടെയുള്ള സുഹൃത്ത് നാട്ടിൽ വെക്കേഷനിലായതിനാൽ റൂമിൽ ഒറ്റക്കായിരുന്നു താമസം.