< Back
Saudi Arabia
സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി
Saudi Arabia

സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

Web Desk
|
20 Feb 2025 10:17 PM IST

റിയാദ്: സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി. ഭരണാധികാരി സൽമാൻ രാജാവിൻറെ അംഗീകാരത്തോടെയാണ് ചിഹ്നം പുറത്തിറക്കിയത്. അറബിക് കാലിഗ്രാഫിയിൽ രൂപകൽപ്പന ചെയ്തതാണ് ചിഹ്നം. പ്രാദേശികവും അന്തർദേശിയവുമായി രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയായ റിയാലിനെ ശക്തിപ്പെടുത്താൻ പ്രഖ്യാപനം സഹായിക്കുമെന്ന് സാമ ഗവർണർ അയ്മൻ അൽ സയ്യാരി പറഞ്ഞു. സാമ്പത്തിക, വാണിജ്യ ഇടപാടുകൾ, ആപ്ലിക്കേഷനുകൾ, സോഫ്റ്റ് വെയറുകൾ എന്നിവയിൽ ചിഹ്നം ഉടൻ പ്രതിഫലിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത ചിഹ്നം രാജ്യത്തിന്റെ സമ്പന്നതയെയും സംസ്‌കാരത്തെയും പൈതൃകത്തെയും ഉൾക്കൊള്ളുന്നുണ്ട്. അറബിക് കാലിഗ്രാഫിയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ചിഹ്നത്തിൽ സൗദി അറേബ്യൻ റിയാൽ എന്നതിൻറെ ഷോർട്ട് ഫോമായ 'SAR' ന്റെ പേര് ഉൾക്കൊള്ളുന്നുണ്ട്.

Similar Posts