< Back
Saudi Arabia
Blood Donation camp
Saudi Arabia

ഒഐസിസിയും ജനകീയ രക്തദാന സേനയും സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
18 Aug 2023 12:38 AM IST

ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗദിയിലെ ഹഫർ അൽ ബാത്തിനിൽ ഒഐസിസിയും ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.

ഒഐസിസിയും ജനകീയ രക്തദാന സേനയും സംയുക്തമായി കൃത്യമായ ഇടവേളകളിൽ ഹഫർ അൽ ബാത്തിനിൽ നടത്തുന്ന രക്തദാന ക്യാമ്പുകൾക്ക് വളരെ മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്.

സ്വാതന്ത്ര്യദിന സന്ദേശം നൽകി കേക്ക് മുറിച്ച് മധുര വിതരണത്തോടുകൂടി ആരംഭിച്ച രക്തദാന ക്യാമ്പിന് കോർഡിനേറ്റർമാരായ ഷിനാജ് കരുനാഗപ്പള്ളി, വിബിൻ മറ്റത്ത്, ജോബി ചാലക്കുടി, അശോക് ജേക്കബ്, സൈഫുദ്ധീൻ പള്ളിമുക്ക്, അനൂപ് പ്രഭാകരൻ, സജീർ കളത്തിൽ, എന്നിവർ നേതൃത്വം നൽകി.

ഹഫർ അൽ ബാത്തിൻ സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും രക്തദാന ക്യാമ്പിന് മികച്ച സഹകരണവും പിന്തുണയുമാണ് നൽകിയത്. സന്നദ്ധ സേവന രംഗത്ത് സ്വന്തം രക്തം നൽകി മാതൃകയായ ഏവരെയും ഒഐസിസി ഹഫർ അൽ ബാത്തിൻ കമ്മിറ്റി അഭിനന്ദിച്ചു.

Similar Posts