< Back
Saudi Arabia
ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി എംജി കണ്ണൻ അനുസ്മരണം സംഘടിപ്പിച്ചു
Saudi Arabia

ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി എംജി കണ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

Web Desk
|
21 May 2025 3:26 PM IST

ജിദ്ദ: പത്തനംതിട്ട ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റും, മുൻ യൂത്ത് കോൺഗ്രസ് ജില്ലാ അമരക്കാരനുമായ എം ജി കണ്ണന്റെ വേർപാടിൽ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. മുൻ ഇലന്തൂർ, റാന്നി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ, ചെന്നിർക്കര പഞ്ചായത്ത് മെമ്പർ,അടൂർ അസംബ്ലി സ്ഥാനാർഥി എന്നി നിലകളിൽ എംജി കണ്ണൻ പ്രവർത്തിച്ചട്ടുണ്ട്. ജില്ലയിലെ ജനകീയ നേതാവിനെ നഷ്ടമായെന്ന് അധ്യക്ഷൻ അയൂബ് ഖാൻ പന്തളം അനുസ്മരിച്ചു. കണ്ണൻ സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു നേതാവായിരുന്നുവെന്നും, പാർട്ടിക്ക് വേണ്ടി ശക്തമായി നിലകൊണ്ടിരുന്നുവെന്നും റീജണൽ പ്രസിഡന്റ് ഹക്കിം പാറക്കൽ പറഞ്ഞു.

ഉറ്റ സുഹൃത്തിനെ നഷ്ടമായി എന്നും, ഭാവിതലമുറയുടെ വാഗ്ദാനത്തെ നഷ്ടപ്പെട്ടുവെന്നും ഒഐസിസി ദേശീയ സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട അനുസ്മരിച്ചു. അസാബ് വർക്കല, മനോജ് മാത്യു അടൂർ, അലി തേക്കു തോട്, വർഗീസ് ഡാനിയൽ, നൗഷാദ് ചാലിയാർ, സൈമൺ വർഗീസ്, ഇസ്മായിൽ കൂരിപ്പൊഴി മലപ്പുറം, ഫൈസൽ, നവാസ് ചിറ്റാർ, സാബു ഇടിക്കുള അടൂർ, ഷാനവാസ് തേക്കു തോട് എന്നിവർ അനുശോചനം അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ്ജ് വർഗീസ് പന്തളം, സുജു തേവരു പറമ്പിൽ, ട്രഷറർ ഷറഫ് പത്തനംതിട്ട എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related Tags :
Similar Posts