< Back
Saudi Arabia
ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി കലണ്ടർ പ്രകാശനം ചെയ്തു
Saudi Arabia

ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി കലണ്ടർ പ്രകാശനം ചെയ്തു

Web Desk
|
11 Dec 2023 7:12 PM IST

ഒഐസിസി ദമ്മാം റീജ്യൺ കണ്ണൂർ ജില്ലാ കമ്മിറ്റി പിഎസ്എൽ അറേബ്യയുമായി സഹകരിച്ച് തയ്യാറാക്കിയ 2024 ലെ കലണ്ടർ ദമ്മാമിൽ നടന്ന ലളിതമായ ചടങ്ങിൽ ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പിഎസ്എൽ അറേബ്യ പ്രതിനിധി ഗീ വർഗ്ഗീസിന് നൽകി പ്രകാശനം ചെയ്തു.

ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഇകെ സലിം, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മുസ്തഫാ നണിയൂർ നമ്പ്രം, ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ, ട്രഷറർ ജിബിൻ തോമസ്, സിദ്ധീഖ് കാഞ്ഞിലേരി, മനോജ് കെപി, ജയൻ ഈട്ടിക്കൽ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

Similar Posts