< Back
Saudi Arabia

Saudi Arabia
ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു
|2 Aug 2022 11:15 AM IST
ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പയിനിന് സൗദി കിഴക്കൻ പ്രവിശ്യയിലും തുടക്കമായി. കാമ്പയിനിന്റെ മുന്നോടിയായി നിർവ്വാഹക സമിതി യോഗം വിളിച്ച് കാമ്പയിൻ വിശദീകരണം നൽകി.
പ്രവിശ്യ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സമിതി അംഗങ്ങളുടെ ചോദ്യങ്ങൾക്ക് പ്രസിഡന്റ് മറുപടി നൽകി. ജില്ലാ കമ്മിറ്റികൾ അടിസ്ഥാനത്തിൽ അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച് മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കും. ശേഷം ഭാരവാഹി തെരഞ്ഞെടുപ്പ് കൂടി നടത്തുമെന്നും ബിജു കല്ലുമല പറഞ്ഞു.
ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, ശിഹാബ് കായംകുളം, സക്കീർ ഹുസൈൻ എന്നിവരും സംബന്ധിച്ചു.