< Back
Saudi Arabia

Saudi Arabia
ഒ.ഐ.സി.സി ദമ്മാമിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
|16 Aug 2022 11:16 AM IST
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ദേശീയ പതാക ഉയർത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും തള്ളിപ്പറഞ്ഞവരും ഇപ്പോൾ രാജ്യസ്‌നേഹികളായി അഭിനയിക്കുകയാണ്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റുന്ന ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി. നേതാക്കളായ രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, പി.കെ അബ്ദുൽ ഖരീം, രാധികാ ശ്യാം പ്രകാശ്, തോമസ് തൈപ്പറമ്പിൽ എന്നിവരും സംബന്ധിച്ചു.