< Back
Saudi Arabia

Saudi Arabia
ഒ.ഐ.സി.സി ഓണാഘോഷവും സംഘടനാ മെമ്പൻഷിപ്പ് കാമ്പയിനും സംഘടിപ്പിച്ചു
|6 Sept 2022 11:55 AM IST
ഒ.ഐ.സി.സി സൗദി ഹഫർബാത്തിൻ ഘടകം ഓണാഘോഷവും സംഘടനാ മെമ്പൻഷിപ്പ് കാമ്പയിനും സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളും കുട്ടികളുമുൽപ്പെടെ നിരവധി പേർ പങ്കെടുത്തു.
പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സധ്യയുണ്ടും ആഘോഷങ്ങൾ ഗംഭീരമായി. മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി നിരവധി പേർ അംഗത്വം പുതുക്കി. ക്ലിന്റോ ജോസ്, ജോബി ആന്റണി സാബു സി തോമസ് എന്നിവർ നേതൃത്വം നൽകി.