< Back
Saudi Arabia
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു
Saudi Arabia

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു

Web Desk
|
11 Jan 2024 11:01 AM IST

രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിപടിയിൽ ഒഐസിസി അൽ ഹസ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു.

സർക്കാരിന്റെ നവകേരള യാത്രക്കെതിരെയുള്ള പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി നടന്ന സെക്രട്ടറിയേറ്റ് മാർച്ചിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് മൂന്നാഴ്ചകഴിഞ്ഞ് അറസ്റ്റ് നാടകമെന്നത് തന്നെ പിണറായി വിജയൻ്റെ അജണ്ടയുടെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പറഞ്ഞു. പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാനിബ്.

പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിജ്ഞയുമെടുത്തു.



നവോദയ സനയ്യ ഏരിയ മുൻ സെക്രട്ടറി പ്രദീപ്കുമാർ ശാസ്താംകോട്ട, മെമ്പർ ടികെ വിജയൻ ഇരിഞ്ഞാലക്കുട എന്നിവർക്കുള്ള മെമ്പർഷിപ്പിനുള്ള അപേക്ഷകൾ എകെ ഷാനിബ് സ്വീകരിച്ചു.

വൈസ് പ്രസിഡന്റ് റഫീഖ് വയനാടിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഉമർ കോട്ടയിൽ, ശാഫി കുദിർ, ലിജു വർഗ്ഗീസ്, നൗഷാദ് കെ പി, പ്രദീപ്കുമാർ ശാസ്താംകോട്ട, എന്നിവർ പ്രസംഗിച്ചു.

സബാസ്റ്റ്യൻ വി പി സ്വാഗതവും, മുരളീധരൻ പിള്ള ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. മൊയ്തു അടാടിയിൽ, അഖിലേഷ് ബാബു തേഞ്ഞിപ്പലം, ജോയൽ ജോമോൻ, മുബാറക് സനയ്യ, മൻസൂർ നച്ചിലതൊടി, അമേഖ് പടിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar Posts