< Back
Oman
Oman National Day celebrations; Sultan Haitham bin Tariq to preside over military parades
Oman

ദേശീയ ദിനാഘോഷം; സൈനിക പരേഡുകൾക്ക് ഒമാൻ സുൽത്താൻ അധ്യക്ഷത വഹിക്കും

Web Desk
|
18 Nov 2025 5:52 PM IST

നവംബർ 20ന് ഫത്ഹ് സ്ക്വയറിലും 21ന് ഖുറം ബീച്ചിലുമാണ് ചടങ്ങുകൾ

മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി നടക്കുന്ന ചടങ്ങുകൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് അധ്യക്ഷത വഹിക്കും. നവംബർ 20 വ്യാഴാഴ്ച മസ്കത്തിലെ അൽ ഫത്ഹ് സ്ക്വയറിൽ വെച്ച് നടക്കുന്ന ഗംഭീര സൈനിക പരേഡോടു കൂടിയാണ് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാവുക..

നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ഖുറം ബീച്ചിൽ വെച്ച് നടക്കുന്ന റോയൽ നേവി ഓഫ് ഒമാൻ ഫ്ലീറ്റിന്റെ മനോഹരമായ നാവികസേനാ റിവ്യൂവിനും സുൽത്താൻ ഹൈതം ബിൻ താരിഖ് നേത‍ൃത്വം നൽകും.

ഈ വർഷത്തെ വിപുലമായ ദേശീയദിന പരിപാടികളുടെ ഭാഗമായാണ് ഇരു ചടങ്ങുകളും സംഘടിപ്പിച്ചിക്കുന്നത്. സൈനിക സ്ഥാപനങ്ങളോടുള്ള അഭിമാനവും സേവനത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് ചടങ്ങുകൾ.

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഒമാൻ കൈവരിച്ച പുരോഗതിയെ ആദരിക്കുന്നതിനായുള്ള ഔദ്യോഗിക ചടങ്ങുകളും പരിപാടിയുടെ ഭാ​ഗമാകും. ഉന്നത സൈനിക ഉദ്യോഗസ്ഥരും രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Posts