< Back
Saudi Arabia
റമദാൻ വൈബിൽ ജിദ്ദ ബലദ്; ഒരാഴ്ചക്കിടെ എത്തിയത് പത്തുലക്ഷം സന്ദർശകർ
Saudi Arabia

റമദാൻ വൈബിൽ ജിദ്ദ ബലദ്; ഒരാഴ്ചക്കിടെ എത്തിയത് പത്തുലക്ഷം സന്ദർശകർ

Web Desk
|
27 Feb 2026 5:37 PM IST

ബാബ് മക്ക മുതൽ പുരാതന ഇടനാഴികൾ വരെ നീളുന്ന വീഥികളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

ജിദ്ദ: ജിദ്ദയിലെ പുരാതന നഗരമായ ബലദ് റമദാനിൽ ജനസാഗരമായി മാറുന്നു. റമദാനിലെ ആദ്യ ആഴ്ചയിൽ മാത്രം പത്തുലക്ഷത്തിലധികം സന്ദർശകരാണ് ചരിത്രനഗരിയുടെ മനോഹാരിത നുകരാൻ എത്തിയത്. ബാബ് മക്ക മുതൽ പുരാതന ഇടനാഴികൾ വരെ നീളുന്ന വീഥികളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റമദാൻ വിപണികളും പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനവും ഭക്ഷണശാലകളും ബലദിലെ തെരുവുകളെ സജീവമാക്കുന്നുണ്ട്. ബെഞ്ച്മാർക്കിന്റെ നേതൃത്വത്തിൽ ഒരുക്കിയ വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികൾ കൂടി ചേർന്നതോടെ ജിദ്ദയുടെ ഹൃദയഭാഗം കൂടുതൽ സജീവമായി.

യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള ബൈത്ത് നാസിഫ്, ബൈത്ത് സൈനൽ തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ കാണാൻ സ്വദേശികളും പ്രവാസികളുമായ നിരവധി പേരാണ് എത്തുന്നത്. കല്ലും തടിയും ചേർത്ത് നിർമ്മിച്ച ബലദിലെ സവിശേഷമായ കെട്ടിടങ്ങൾ പഴയകാല സൗദി അറേബ്യയുടെ ജീവിതത്തിലേക്ക് സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും. ജനത്തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സ്മാർട്ട് ക്രൗഡ് മാനേജ്മെന്റ് സംവിധാനങ്ങൾ സന്ദർശകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നുണ്ട്.

Related Tags :
Similar Posts