< Back
Saudi Arabia
One month left to get relief from traffic fines in Saudi Arabia.
Saudi Arabia

സൗദിയിൽ ട്രാഫിക് പിഴ ഇളവ് നൽകുക ഒരുമാസം കൂടി

Web Desk
|
15 March 2025 8:05 PM IST

ഏപ്രിൽ 18 വരെ പിഴയുടെ 50% നൽകിയാൽ മതിയാകും

റിയാദ്: ട്രാഫിക് പിഴകളിൽ 50 ശതമാനം ആനുകൂല്യം നൽകുന്ന പദ്ധതി ഒരുമാസത്തിനുള്ളിൽ അവസാനിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകി കൊണ്ടുള്ള ഈ പദ്ധതി കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത മാസം 18നായിരിക്കും ഇളവ് ലഭിക്കാനുള്ള അവസരം അവസാനിക്കുക.

കഴിഞ്ഞ വർഷം ഏപ്രിൽ 15 മുതലായിരുന്നു ആനുകൂല്യം നിലവിൽ വന്നത്. ആഭ്യന്തര മന്ത്രാലയമായിരുന്നു ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ ആയിരുന്നു തുടക്കത്തിൽ ഇളവ് അനുവദിച്ചത്. ഒക്ടോബർ 19 ന് പദ്ധതി അടുത്ത ആറു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ കാലാവധിയാണ് അടുത്ത മാസം പതിനെട്ടോടെ അവസാനിക്കുക.

കഴിഞ്ഞ വർഷം ഏപ്രിൽ 18ന് മുൻപ് ചുമത്തിയ പിഴകൾക്കാണ് ആനുകൂല്യം ലഭിക്കുക. സ്വദേശികൾക്കും വിദേശികൾക്കും അവസരം ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. വാഹനാഭ്യാസം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങി ഗുരുതര ലംഘനങ്ങൾക്ക് ഇളവ് അനുവദിക്കില്ല. ആനുകൂല്യം പരമാവധി ഉപയോഗിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Similar Posts