< Back
Saudi Arabia

Saudi Arabia
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
|11 April 2023 2:46 AM IST
ഏഷ്യൻ രാജ്യത്തുനിന്നുള്ള സ്ത്രീയാണ് മരിച്ചത്
സൗദിയിലെ തായിഫിന് സമീപം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തായിഫിനു സമീപം അൽസൈൽ റോഡിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
മക്കയിൽ നിന്ന് ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഏഷ്യൻ രാജ്യത്തു നിന്നുള്ള വനിതയാണ് മരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാകർ ബസിൽ യാത്ര ചെയ്തിരുന്നു. റെഡ് ക്രസന്റ് അതോറിറ്റിയും മറ്റു അനുബന്ധ വകുപ്പുകളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.