< Back
Saudi Arabia
Only one month left until Ramadan; Today is the first of Shaban in Saudi Arabia
Saudi Arabia

റമദാനിലേക്ക് ഒരു മാസം മാത്രം..; സൗദിയിൽ ഇന്ന് ശഅബാൻ ഒന്ന്

Web Desk
|
20 Jan 2026 4:47 PM IST

രാജ്യത്ത് മുന്നൊരുക്കങ്ങൾ സജീവമായി

റിയാദ്: മാസപ്പിറ കണ്ടതോടെ റജബ് മാസം 30 പൂർത്തിയാക്കി സൗദിയിൽ ഇന്ന് ശഅബാൻ മാസത്തിന് തുടക്കമാവും. സൗദി സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റമദാനിലേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ രാജ്യത്ത് മുന്നൊരുക്കങ്ങൾ സജീവമായി.

റമദാൻ മാസത്തിന്റെ തൊട്ടുമുമ്പുള്ള അറബ് മാസമാണ് ശഅബാൻ. പ്രവാചകൻ ഏറെ ശ്രേഷ്ഠതയോടെ കണ്ടിരുന്ന മാസങ്ങളിൽ ഒന്നാണിത്. ഫെബ്രുവരി 18നോ 19നോ റമദാൻ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് റമദാൻ വ്രതം ആരംഭിക്കുക.‌

കേരളത്തിലും ഇന്നാണ് ശഅബാന് നാളെ തുടക്കമാവുക. റമദാന് മുന്നോടിയായി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തുടനീളം പള്ളികളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇരു ഹറമിന് കീഴിൽ മക്ക മദീന ഹറമുകളിലെ റമദാൻ ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ഹറമുകളിലെ ഇഫ്താർ ഒരുക്കുന്ന നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.

Similar Posts