< Back
Saudi Arabia
Oommen Chandy
Saudi Arabia

ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തകനായിരുന്നു ഉമ്മൻചാണ്ടി: ഒഐസിസി

Web Desk
|
25 July 2023 1:04 PM IST

ഹഫർ അൽ ബാത്തിൻ: രാഷ്ട്രീയ നേതാവും ഭരണാധികാരിയും എന്നതിലുപരി തന്റെ മുന്നിൽ വരുന്ന നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിക്കൊടുക്കുന്ന ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒ ഐ സി സി ഹഫർ അൽ ബാത്തിനിൽ സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

നന്മയും നീതിയും ധർമ്മവും സാഹോദര്യവും ഒരേ സമയം ജ്യോലിച്ചു നിന്ന കാരുണ്യത്തിന്റെ വിളക്കായിരുന്നു അദ്ദേഹമെന്നും ഒ ഐ സി സി ഹഫർ അൽ ബാത്തിനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ

സംസാരിച്ച വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ അനുസ്മരിച്ചു.

പ്രസിഡണ്ട്‌ സലീം കീരിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി, ജോബി, ലിങ്കൺ, സിദ്ധീഖ്, നൗഷാദ് കൊല്ലം, സുഭാഷ്, ഇക്ബാൽ ആലപ്പുഴ, ജേക്കബ്, വിപിൻ, സജി പടിപ്പുര,അനൂപ്‌ എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.

Similar Posts