< Back
Saudi Arabia
എണ്ണയുല്‍പാദനം കുറക്കാനുള്ള തീരുമാനം ഒപെക് പ്ലസ് കൂട്ടായമ ഏകകണ്ഠമായി തിരുമാനിച്ചത്: സൗദി ഊര്‍ജ്ജ മന്ത്രി
Saudi Arabia

എണ്ണയുല്‍പാദനം കുറക്കാനുള്ള തീരുമാനം ഒപെക് പ്ലസ് കൂട്ടായമ ഏകകണ്ഠമായി തിരുമാനിച്ചത്: സൗദി ഊര്‍ജ്ജ മന്ത്രി

Web Desk
|
6 Jun 2023 11:01 PM IST

ആദ്യമായാണ് എതിരഭിപ്രായങ്ങള്‍ ഇല്ലാതെ തീരുമാനത്തിലെത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു

എണ്ണയുല്‍പാദനം കുറക്കാനുള്ള തീരുമാനം ഒപെക് പ്ലസ് കൂട്ടായമ ഏകകണ്ഠമായി തിരുമാനിച്ചതെന്ന് സൗദി ഊര്‍ജ്ജ മന്ത്രി. ആദ്യമായാണ് എതിരഭിപ്രായങ്ങള്‍ ഇല്ലാതെ തീരുമാനത്തിലെത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ഒപെക് പ്ലസ് കൂട്ടായമയുടെ തീരുമാനം ക്രിയാത്മകവും എണ്ണവിപണിയുടെ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നതുമാണെന്ന് സൗദി ഊര്‍്ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. തീരുമാനം ഒറ്റകെട്ടായാണ് കൈകൊണ്ടത്.

കൂട്ടായമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഐക്യകണ്‌ഠേന ധാരണയിലെത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഏറ്റവും വലിയ ഉല്‍പാദക രാഷ്ട്രമെന്ന നിലയില്‍ സൗദി അറേബ്യ ഒപെകിന്റെ തിരുമാനം ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു. ഇത് വഴി വിപണി സ്ഥിരമാക്കാനുള്ള മാര്‍ഗങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് തെളിയിക്കുക കൂടി ചെയ്യുമെന്നും അദ്ദഹം വ്യക്തമാക്കി.






Similar Posts