< Back
Saudi Arabia
എണ്ണയുൽപാദനത്തിൽ വർധനവ് വരുത്തില്ല; നിലവിലെ അവസ്ഥ തുടരാൻ ഒപെക് തീരുമാനം
Saudi Arabia

'എണ്ണയുൽപാദനത്തിൽ വർധനവ് വരുത്തില്ല'; നിലവിലെ അവസ്ഥ തുടരാൻ ഒപെക് തീരുമാനം

Web Desk
|
5 Sept 2022 10:13 PM IST

വിപണിയുടെ സ്ഥിരത ലക്ഷ്യമിട്ടാണ് തീരുമാനം.

ദമ്മാം: പ്രതിദിന എണ്ണയുൽപാദനത്തിൽ നിലവിലെ അവസ്ഥ തുടരാൻ ഒപെക് തീരുമാനം. ആഗോള എണ്ണ വിലയിൽ സ്ഥിരത കൈവരിക്കുന്നത് വരെ ഉൽപാദനം വർധിപ്പിക്കേണ്ടതില്ലെന്ന് ഒപെക് രാജ്യങ്ങളിലെ മന്ത്രിതല സമിതി തീരുമാനിച്ചു. ഒക്ടോബർ വരെ നിലവിലെ അവസ്ഥ തുടരുമെന്ന് ഉൽപാദക രാജ്യങ്ങൾ വ്യക്തമാക്കി.ആഗോള എണ്ണവിപണിയിൽ നിലനിൽക്കുന്ന പ്രതികൂല അവസ്ഥകളെ മറികടക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനം.

വിപണി വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം, കുറഞ്ഞ പണ ലഭ്യത, ഇടപാടുകളുടെ കാര്യക്ഷമത, വിപണിയിലെ ലഭ്യത എന്നിവ വിലയിരുത്തിയാണ് കൂട്ടായ്മ നിലവിലെ അവസ്ഥ തുടരാൻ തീരുമാനിച്ചത്. വിപണി സ്ഥിരത കൈവരിക്കുകയും ലഭ്യതയിൽ കുറവ് അനുഭവപ്പെടുകയും ചെയ്താൽ അടിയന്തരമായി തീരുമാനം പുനപരിശോധിക്കുമെന്നും കൂട്ടായ്മാ അംഗങ്ങൾ വ്യക്തമാക്കി.

Similar Posts