< Back
Saudi Arabia

Saudi Arabia
സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
|26 Feb 2023 10:22 PM IST
ദമ്മാം നവോദയ തുഖ്ബ ഏരിയ സ്‌പോർട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ ടീം റാക്ക ഓൾ സ്റ്റാർസ് വിജയികളായി.
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരായ 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റായിരുന്നു. ഏരിയ ആക്ടിങ് പ്രസിഡന്റ് വി.വി രത്നാകരൻ അധ്യക്ഷനായ സമാപന സമ്മേളനം ലോക കേരള സഭാംഗവും നവോദയ കേന്ദ്ര രക്ഷാധികാരിയും ആയ പവനൻ മൂലക്കിൽ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹമീദ് മാണിക്കോത്ത് വിദ്യാധരൻ കോയാടൻ, ഏരിയ സെക്രട്ടറി ഷിജു ചാക്കോ, കോബാർ ഏരിയാ സെക്രട്ടറി ടി.എൻ ഷെബീർ, ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ നസിമുദ്ദീൻ, ബിമൽ പ്രകാശ്, വേണുഗോപാൽ ശൂരനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ സാമൂഹ്യ ക്ഷേമ ചെയർമാൻ ഷാജി പാലോട് നന്ദി പറഞ്ഞു. ഏരിയ യൂണിറ്റ് ഭാരവാഹികൾ മത്സങ്ങൾക്ക് നേതൃത്വം നൽകി.
