< Back
Saudi Arabia
Song release of Ithihasam
Saudi Arabia

'ഇതിഹാസം' നാടകത്തിന്റെ ഗാനപ്രകാശനം സംഘടിപ്പിച്ചു

Web Desk
|
20 March 2023 11:33 AM IST

അശോക് ശശി രചന നിർവ്വഹിച്ച്, ബിജു പി നീലീശ്വരം സംവിധാനം ചെയ്യുന്ന ദമ്മാം നാടകവേദിയുടെ ആറാമത് ബിഗ്ബജെറ്റ് നാടകം 'ഇതിഹാസം- A Journey to Shakespeare ', മെയ് 19ന് സൗദി അറേബ്യയിലെ വിവിധ വേദികളിൽ അരങ്ങേറും.

അതിനു മുന്നോടിയായി വിധു പിരപ്പൻകോട് വരികൾ എഴുതി, എം.കെ അർജുനൻ മാഷ് സംഗീതം നൽകി, കല്ലറ ഗോപനും ഗീത കെ. എസും ചേർന്ന് ആലപിച്ച 'വിണ്ണിൽ പൂത്ത പൂവായി' എന്ന് തുടങ്ങുന്ന ഗാനവും ദമ്മാം നാടകവേദിയുടെ പുതിയ അവതരണ ഗാനവും പ്രകാശനം ചെയ്തു.

അജി മുണ്ടക്കയം എഴുതി, ഫൈസൽ മേഘ മൽഹാർ സംഗീതം ചെയ്ത് ആലപിച്ച്, കൂടെ അഖില, അരുൺ കുമാർ, സാജു അലിയാർ, ഷാജി ഇബ്രാഹിം എന്നിവർ ചേർന്നാണ് അവതരണ ഗാനം ആലപിച്ചത്.

ദമ്മാം അൽ അബീർ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാടകവേദി കൺവീനർ നൗഷാദ് മുത്തലീഫ് സ്വാഗതം ആശംസിക്കുകയും ദമ്മാം നാടക വേദിയുടെ അമരക്കാരനും സംവിധായകനുമായ ബിജു പോൾ നീലീശ്വരം നാടകത്തെ പരിചയപ്പെടുത്തുകയും ചെയ്തു.

ജുബൈൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഡോ. ജൗഷീദ്, സംവിധായകൻ ബിജു പോൾ നീലീശ്വരം , കൺവീനർ നൗഷാദ് മുത്തലീഫ് എന്നിവർ ചേർന്ന് ഗാനപ്രകാശനം നിർവഹിച്ചു. ഡോ. അമിതാ ബഷീർ അവതാരകയും, ഷനീബ് അബൂബക്കർ, ഹുസൈൻ ചമ്പോളിൽ, ബിജു പൂതക്കുളം എന്നിവർ കോഡിനേറ്റേഴ്സുമായിരുന്നു. നാടക വേദിയുടെ ലീഗൽ അഡൈ്വസർ ഷാജി മതിലകം നന്ദി പ്രകാശിപ്പിച്ചു.

Similar Posts