< Back
Saudi Arabia
സൗദിയിലെ സമൂഹ മാധ്യമങ്ങളി‍ൽ നിന്ന് തീവ്രവാദ ഉള്ളടക്കമുള്ള 9.7 കോടി പോസ്റ്റുകൾ നീക്കം ചെയ്തു
Saudi Arabia

സൗദിയിലെ സമൂഹ മാധ്യമങ്ങളി‍ൽ നിന്ന് തീവ്രവാദ ഉള്ളടക്കമുള്ള 9.7 കോടി പോസ്റ്റുകൾ നീക്കം ചെയ്തു

Web Desk
|
16 Jan 2026 1:47 PM IST

4,294 ചാനലുകൾക്കും വിലക്ക്

റിയാദ്: 2025 ൽ തീവ്രവാദ ഉള്ളടക്കമുള്ള 9.7 കോടി പോസ്റ്റുകളും 4,294 ചാനലുകളും നീക്കം ചെയ്തതായി റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ സെന്റർ ഫോർ കോംബാറ്റിംഗ് എക്സ്ട്രീമിസ്റ്റ് ഐഡിയോളജി (ഇതിദാൽ) അറിയിച്ചു. സോഷ്യൽ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്. 2025 ലെ ആദ്യ പാദത്തിൽ, തീവ്രവാദ ഉള്ളടക്കമുള്ള 1.6 കോടി പോസ്റ്റുകളും 1,408 ചാനലുകളും നീക്കം ചെയ്തു. രണ്ടാം പാദത്തിൽ 3.08 കോടി പോസ്റ്റുകളും 1,254 ചാനലുകളും, മൂന്നാം പാദത്തിൽ ആകെ 2.84 കോടി പോസ്റ്റുകളും 1,150 ചാനലുകളും, നാലാം പാദത്തിൽ 2.22 കോടി പോസ്റ്റുകളും 482 ചാനലുകളും നീക്കം ചെയ്തു. 2022 മുതൽ ഇതിദാലും ടെലഗ്രാമും തമ്മിലുള്ള പങ്കാളിത്തം വഴി ഇതുവരെ ആകെ 25.83 കോടി തീവ്രവാദ ഉള്ളടക്കങ്ങളും 19,087 ചാനലുകളും നീക്കം ചെയ്തിട്ടുണ്ട്.

Similar Posts