< Back
Saudi Arabia

Saudi Arabia
വ്യാജ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശികള്‍ മക്കയില്‍ പിടിയില്‍
|7 July 2022 8:13 PM IST
മക്കയില്‍ സ്വര്‍ണത്തിന് സമാനമായ വ്യാജ ആഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്നു പേരെ പൊലീസ് പിടികൂടി. ആഭരണങ്ങള്‍ സ്വര്‍ണമാണെന്ന് ധരിപ്പിച്ച് മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നും പറഞ്ഞാണ് ആവശ്യക്കരെ ഇവര്‍ ആകര്‍ഷിക്കുന്നത്.
വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ശുദ്ധമായ സ്വര്‍ണ്ണം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ ചിലര്‍ വഞ്ചിക്കപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് മക്ക പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൂടുതല്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.