< Back
Saudi Arabia
ദമ്മാമില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ അനുസ്മരണം സംഘടിപ്പിച്ചു
Saudi Arabia

ദമ്മാമില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ അനുസ്മരണം സംഘടിപ്പിച്ചു

Web Desk
|
13 March 2022 4:04 PM IST

യു.ഡി.എഫ് ദമ്മാം ഘടകം പാണക്കാട് ഹൈദരലി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. ഒ.ഐ.സി.സി പ്രതിനിധി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും മുന്നേറ്റത്തിനും ഐക്യത്തിനും നേതൃത്വം കൊടുത്ത മഹത് വ്യക്തിത്വമായിരുന്ന തങ്ങളെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കെ.എം.സി.സി പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷനായി.

അഷ്‌റഫ് ആളത്ത് അനുശോചന സന്ദേശം വായിച്ചു. ആലികുട്ടി ഒളവട്ടൂര്‍, ഹനീഫ് റാവുത്തര്‍, ഇ.എം കബീര്‍, ആല്‍ബിന്‍ ജോസഫ്, ഷബീര്‍ ചാത്തമംഗലം, ചന്ദ്രമോഹന്‍, മാമുനിസാര്‍ എന്നിവര്‍ സംസാരിച്ചു. ബിജു കല്ലുമല, റഫീഖ് കൂട്ടിലങ്ങാടി, ജൗഹര്‍ കുനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Similar Posts