< Back
Saudi Arabia
ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിരക്കില്‍ മാറ്റം
Saudi Arabia

ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിരക്കില്‍ മാറ്റം

Web Desk
|
31 Aug 2022 12:26 AM IST

എക്‌സിറ്റ് പോയിന്റിലെ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിനും പണമിടപാട് സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി

ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിരക്കില്‍ മാറ്റം വരുത്തി. കിയോസ്‌കി മെഷീനുകള്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പണമിടപാട് നത്തുന്നവര്‍ക്ക് മണിക്കൂറിന് മൂന്ന് റിയാലായും എക്‌സിറ്റിലെ കാഷ് കൗണ്ടര്‍ വഴി പണമടക്കുന്നവര്‍ക്ക് മണിക്കൂറിന് നാല് റിയാലായുമാണ് പുതുക്കി നിശ്ചയിച്ചത്.

എക്‌സിറ്റ് പോയിന്റിലെ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിനും പണമിടപാട് സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ദമ്മാം വിമാനത്താവള ടെര്‍മിനലുമായി ബന്ധപ്പെട്ടു കിടക്കുന്ന മൂന്ന് നിലകളിലെ പാര്‍ക്കിംഗ് സംവിധാനത്തിനാണ് നിരക്ക് ബാധകമാകുക.

Similar Posts