< Back
Saudi Arabia
പട്ടാമ്പി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
Saudi Arabia

പട്ടാമ്പി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

Web Desk
|
23 May 2023 7:12 AM IST

ദമ്മാമിലെ പട്ടാമ്പി കൂട്ടായ്മയുടെ മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. ദമ്മാം അനക്കിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സാംസ്‌കാരിക സമ്മേളനം ചെയർമാൻ മൊയ്തീൻ പട്ടാമ്പി നിർവഹിച്ചു. പ്രസിഡന്റ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി പരുവാരത്ത് സ്വാഗതവും ട്രെഷറർ ഷബീർ കൊപ്പം നന്ദിയും പറഞ്ഞു. അഡൈ്വസറി ബോർഡ് മെമ്പർ സക്കീർ പറമ്പിൽ കൂട്ടായ്മയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

റസാഖ് ഗജ, സാബിർ ജുബൈൽ, അഷ്റഫ് കണിയറാട്ടിൽ, ഷാഹിദ് വിളയൂർ, ജ്യോതിഷ് പട്ടാമ്പി, നിദാശ് മൊയ്തീൻ, സബ്രി റസാഖ്, നൗഷാദ് ഗ്രീൻ പാർക്ക്, വനിതാ വിഭാഗം സെക്രട്ടറി ഷെറിൻ സഫ്വാൻ, ആരിഫ ഷാഹിദ് എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. അഡൈ്വസറി ബോർഡ് മെമ്പർ സജിത ടീച്ചർ പരിപാടിയുടെ ഏകോപന ചുമതല നിർവഹിച്ചു.

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള കലാ വിരുന്നും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി. വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.



Similar Posts