< Back
Saudi Arabia
Pattambi community in Dammam
Saudi Arabia

ദമ്മാമിലെ പട്ടാമ്പി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
|
5 Sept 2023 1:00 AM IST

ദമ്മാമിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മ "KL-52 ഓണം-പൊന്നോണം" എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദമ്മാം അനക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇരുനൂറോളം അംഗങ്ങൾ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം അഡ്വൈസറി മെമ്പർ സക്കീർ പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യ സഹോദര്യത്തെ കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്ന കാലമാണ് ഓണക്കാലമെന്നും ജാതിയുടെയോ മതത്തിന്റെയോ വികാരം ഓണത്തിനില്ലെന്നും വർത്തമാനകാലത്തിൽ ഈ വാക്യങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്നും സക്കീർ പറമ്പിൽ പറഞ്ഞു.

പ്രസിഡന്റ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാഫി പരുവാരത്ത് സ്വാഗതവും ട്രെഷറർ ഷബീർ കൊപ്പം നന്ദിയും പറഞ്ഞു. നാഹിദ് സബ്രി അവതാരകയായ ചടങ്ങിൽ സജിത ടീച്ചർ, അൻവർ പതിയിൽ , ഹക്കീം വല്ലപ്പുഴ, അഭിലാഷ് കൊപ്പം, സജ്‌ന അഷ്‌റഫ് , ഷഹനാസ് ചിക്കു, എന്നിവർ ആശംസകൾ നേർന്നു.

വടംവലി, പൂക്കള മത്സരം, ഉറിയടി, ലെമൺ സ്പൂൺ, കസേരകളി, ചാക്കിലോട്ടം എന്നിങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗോൾഡ് കോയിൻ നറുക്കെടുപ്പിൽ സഫ്‌വാൻ ഹാമെദ്- സറീന ദമ്പതികൾ വിജയികളായി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവിതരണം നടത്തി.

നിദാശ് മൊയ്‌ദീൻ, സബ്രി റസാഖ് , നൗഷാദ് ഗ്രീൻ പാർക്ക് , ഷാഹിദ് വിളയൂർ , ഹക്കീം പരുതൂർ , ഹബീബ് കൊപ്പം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar Posts