< Back
Saudi Arabia

Saudi Arabia
സൗദിയിൽ വിദേശികൾക്ക് സ്ഥിര താമസാനുമതി
|13 Nov 2025 9:49 PM IST
40 ലക്ഷം റിയാലിന്റെ ഭവന യൂണിറ്റ് വാങ്ങുന്നവർക്കാണ് അവകാശം
റിയാദ്: നാൽപതു ലക്ഷം റിയാലിന്റെ ഭവന യൂണിറ്റ് വാങ്ങുന്നവർക്ക് സ്ഥിര താമസാനുമതി നൽകാനൊരുങ്ങി സൗദി അറേബ്യ. അടുത്ത വർഷം തുടക്കത്തിലായിരിക്കും നിയമം പ്രാബല്യത്തിലാവുക. മലയാളികളടക്കമുള്ള വിദേശ നിക്ഷേപകർക്ക് പുതിയ നിയമം ഗുണം ചെയ്യും.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, എണ്ണ ഇതര വരുമാനം വർധിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം. അടുത്ത വർഷം ജനുവരി 28 മുതൽ നിയമം പ്രാബല്യത്തിൽ വരും. വിദേശികളുടെ ഉടമസ്ഥാവകാശം റിയാദ്, ജിദ്ദ, മക്ക, മദീന എന്നീ പ്രധാന നഗരങ്ങളിൽ പ്രത്യേക വ്യവസ്ഥയോടെയായിരിക്കും. മുനിസിപ്പൽ ഭവന കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.