< Back
Saudi Arabia
Personal vehicle can now be directly imported in Saudi Arabia
Saudi Arabia

സൗദിയിൽ വ്യക്തിഗത വാഹനം ഇനി നേരിട്ട് ഇറക്കുമതി ചെയ്യാം

Web Desk
|
17 Dec 2024 9:37 PM IST

ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പ്രത്യേക പോർട്ടൽ ആരംഭിച്ചു

ദമ്മാം: സൗദിയിൽ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വാഹനം ഇനി നേരിട്ട് ഇറക്കുമതി ചെയ്യാം. സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഇതിനായി പ്രത്യേക പോർട്ടൽ സേവനം ആരംഭിച്ചു. ഓൺലൈൻ വഴി നടപടികൾ പൂർത്തിയാക്കി വാഹനം രാജ്യത്തേക്ക് എത്തിക്കാൻ ഇതുവഴി സാധിക്കും.

സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയാണ് സെൽഫ് സർവീസ് ഓപ്ഷൻ അവതരിപ്പിച്ചത്. വ്യക്തിഗത വാഹന ഇറക്കുമതിക്കായാണ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. കര, നാവിക കസ്റ്റംസ് തുറമുഖങ്ങൾ വഴി വ്യക്തിഗത വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്ക് ഇത് ഏറെ പ്രോയജനപ്രദമാകും. ഫീച്ചർ സെട്ക വെബ്‌സൈറ്റ് വഴി മുഴുവൻ ഇറക്കുമതി പ്രക്രിയകളും ഓൺലൈനായി പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതിനായി വ്യക്തികൾ സെട്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം ശേഷം 'വ്യക്തികൾക്കുള്ള വാഹന ഇറക്കുമതി' എന്ന സേവനം തിരഞ്ഞെടുത്ത് നടപടികൾ പൂർത്തിയാക്കാം.

വാഹനത്തിന്റെ വിശദാംശങ്ങൾ, കസ്റ്റംസ് ഡിക്ലറേഷൻ, ആവശ്യമായ രേഖകളുടെ പകർപ്പ് എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കസ്റ്റംസ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, സേവന കാര്യക്ഷമത വർധിപ്പിക്കുക, വ്യക്തിഗത ഇറക്കുമതിക്കാർക്കായി സുഗമവും കൂടുതൽ വഴക്കമുള്ളതുമായ കസ്റ്റംസ് ക്ലിയറൻസ് പ്രക്രിയ നൽകുക എന്നിവ ലക്ഷ്യമിട്ടാണ് അതോറിറ്റി പദ്ധതി അവതരിപ്പിച്ചത്.

Similar Posts