< Back
Saudi Arabia
Perumbavoor Pravasi Association Jeddah gets new leadership
Saudi Arabia

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ജിദ്ദക്ക് പുതിയ നേതൃത്വം

Web Desk
|
9 Feb 2026 6:44 PM IST

ബഷീർ കുപ്പിയാനെ പ്രസിഡന്റായും, അനസ് അരിമ്പാശ്ശേരിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു

ജിദ്ദ: പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ (പി.പി.എ) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അഡ്വൈസറി ബോർഡ് അംഗം അബ്ദുൽ ഖാദർ മുണ്ടപ്പിള്ളി ഭാരവാഹി പ്രഖ്യാപനം നടത്തി. 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ബഷീർ കുപ്പിയാൻ (പ്രസിഡന്റ്), അനസ് അരിമ്പാശ്ശേരി (വൈസ് പ്രസിഡന്റ്), ഷിഹാബ് അലിയാർ (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാഫി വെളുത്തേടത്ത്, ഷഹീർ അയ്മനകൂടി (ജോയിന്റ് സെക്രട്ടറിമാർ), ഹിജാസ് കണേലി (ട്രഷറർ), സുബൈർ കൊറ്റാലിക്കുടി (രക്ഷാധികാരി) എന്നിവരും, ജമാൽ മീരാൻ (മീഡിയ), ഉബൈദ് കൂലിയാടൻ, മാഹിൻഷാ പാലക്കൽ, തൻസീം പുത്തുക്കാരൻ (വെൽഫെയർ & പി.ആർ), ആസിഫ് കെ. അയ്മനകൂടി, ഫസ്ലിൻ അബ്ദുൽ ഖാദർ, അൻസാർ കാഞ്ഞിരത്തിങ്കൽ (പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റി), കൊച്ചുമുഹമ്മദ് കരിമ്പനക്കൽ, അബ്ദുൽ ഖാദർ മുണ്ടപ്പിള്ളി, മക്കാർ കുഞ്ഞ് കാണേമ്പിള്ളി (അഡ്വൈസറി ബോർഡ്) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി സിദ്ധിക്ക് ചേറ്റുകുടിയിൽ, സബീർ സ്രാമ്പിക്കൽ, അൻസാദ് പുതുപ്പറമ്പിൽ, അഫ്‌സൽ മീരാകുട്ടി, മുഹമ്മദ് ഫൈസൽ ചെറുപ്പുള്ളി, ഷാരിഖ് സയ്ദ് അലി, നസീർ ചെട്ടിമൂല, റുക്നുദ്ധീൻ മാലിക് തേനൂർ എന്നിവരെയും തെരഞ്ഞെടുത്തു.

സിമി അബ്ദുൽ ഖാദർ (വനിതാ വിംഗ് ക്യാപ്റ്റൻ), ജാസ്മിൻ ഷാഫി, സൂമി അസീസ്, അമീന തൻസീം, ഫമിന ഹിജാസ്, ലുബ്ന അനസ്, ആശ ഷിഹാബ്, ഫാത്തിമ അൻസാർ, നിഖിത ഫസ്ലിൻ, ഫെമിയ പരീത് എന്നിവരെ വനിതാ കൺവീനർമാരായും തെരഞ്ഞെടുത്തു. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രണ്ട് ദശകങ്ങളായി പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാംസ്‌കാരിക ഉന്നമനത്തിനുമായി ജിദ്ദയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ‍

സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കല-കായിക-സാംസ്‌കാരിക രംഗങ്ങളിലും സംഘടന കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ശബ്‌ന ഷാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് കൺവീനർ സിമി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.

Similar Posts