< Back
Saudi Arabia
ന്യൂമോണിയ; സൗദി ഭരണാധികാരി സൽമാൻ രാജാവിന് ആരോഗ്യ പരിശോധനകൾ തുടരുന്നു
Saudi Arabia

ന്യൂമോണിയ; സൗദി ഭരണാധികാരി സൽമാൻ രാജാവിന് ആരോഗ്യ പരിശോധനകൾ തുടരുന്നു

Web Desk
|
7 Oct 2024 10:08 PM IST

തൊണ്ടയിലെ അണുബാധയെ തുടർന്ന് കൊട്ടാരത്തിലെ ആശുപത്രിയിലാണ് ചികിത്സ

റിയാദ്: ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിന് ആരോഗ്യ പരിശോധനകൾ തുടരുന്നു. തൊണ്ടയിലെ അണുബാധയെ തുടർന്ന് കൊട്ടാരത്തിലെ ആശുപത്രിയിലാണ് ചികിത്സ. സൗദി റോയൽ കോർട്ടാണ് വിവരങ്ങൾ അറിയിച്ചത്.

എൺപത്തിയെട്ടുകാനായ സൽമാൻ രാജാവ് കഴിഞ്ഞ മന്ത്രിസഭായ യോഗത്തിലുൾപ്പെടെ സജീവമായി പങ്കെടുത്തിരുന്നു. റോയൽ കോർട്ട് പ്രസ്താവനയിൽ രാജാവിന് ആയുരാരോഗ്യ സൗഖ്യം നേർന്നിട്ടുണ്ട്. അണുബാധയെ തുടർന്ന് മെയ് മാസത്തിലും ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് സൽമാൻ രാജാവിനെ ചികിത്സക്ക് വിധേയമാക്കിയിരുന്നു. അന്ന് ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെ വിശ്രമത്തിന് ശേഷമാണ് റിയാദിലെത്തിയിരുന്നത്.


Similar Posts