< Back
Saudi Arabia
പ്രവാസി ഈദ് കപ്പ് 2025; ടീം ദഹിയ ചാമ്പ്യന്മാർ
Saudi Arabia

പ്രവാസി ഈദ് കപ്പ് 2025; ടീം ദഹിയ ചാമ്പ്യന്മാർ

Web Desk
|
17 Jun 2025 6:58 PM IST

ദമ്മാം: ദമ്മാം പ്രവാസി വെൽഫെയർ അൽകോബാർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഈദ് കപ്പ് 2025 സമാപിച്ചു. രണ്ട് ദിവസങ്ങളിലായി പന്ത്രണ്ട് ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണമെൻ്റിൽ ടീം ദഹിയ ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹൈനസ് ഡെവലപ്മെൻറും, ടീം ദഹിയയും മുഴുവൻ സമയവും പൈനാൽറ്റിയിലും സമനില പാലിച്ചപ്പോൾ ടോസിലൂടെ വിജയിയെ തീരുമാനിച്ചു. പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൽസ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുറഹീം തിരൂർക്കാട് കിക്കോഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. നിയാസ്,ബാസിൽ,അൻസാർ എന്നിവരെ ടോപ്സ്കോററായും,ബെസ്റ്റ് കീപ്പറായി ഇംത്യാസിനെയും തിരഞ്ഞെടുത്തു. ഇംപക്സ് നൽകിയ 43 ഇഞ്ച് ടിവി ടൂർണമെൻ്റിലെ ബെസ്റ്റ് പ്ലെയറായ നിയാസ് കരസ്ഥമാക്കി.

ക്ലോസിങ്ങ് സെറിമണി പ്രവാസി വെൽഫെയർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം ഉദ്ഘാടനം ചെയ്തു. സമാപന ദിവസം മലർവാടി കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി. ടൂർണമെൻ്റുമായി സഹകരിച്ച എല്ലാവർക്കും ടൂർണമെൻ്റ് കമ്മിറ്റി കൺവീനർ സുനീർ അസിസ്റ്റൻ്റ് കൺവീനർ ആരിഫലി പ്രവാസി കോബാർ റീജിയണൽ പ്രസിഡണ്ട് ഖലീലുറഹ്മാൻ എന്നിവർ നന്ദി അറിയിച്ചു. ഷെജീർ തൂണേരി ,ജംഷീർ അൽ മുഹമ്മദ്, ബ്രയാൻ, സാബിക്, ഷിബിൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Similar Posts