< Back
Saudi Arabia

Saudi Arabia
പ്രവാസി വെല്‍ഫയര്‍ ദമ്മാം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
|16 April 2024 10:48 PM IST
റമദാൻ-ഈദ് കാലയളവിൽ നേരിട്ട രക്തത്തിന്റെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി കിങ് ഫഹദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ഏപ്രിൽ 19ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ 3.30 വരെ കിങ് ഫഹദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വെച്ച് ക്യാമ്പ് നടക്കും. റമദാൻ ഈദ് കാലയളവിൽ നേരിട്ട രക്തത്തിന്റെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ മാരകമായ രോഗങ്ങളാൽ പ്രയാസപ്പെടുന്ന രോഗികൾക്ക് അടിയന്തരമായി രക്തം ആവശ്യമുള്ളതായി ആശുപത്രി അധികൃതർ പ്രവാസി ജനസേവന വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ ക്ലബ്ലുകളും കൂട്ടായ്മകളുമായി സഹകരിച്ചാണ് ക്യാമ്പ്. ക്യാമ്പിൽ രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 0507030895, 0533468584 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.