< Back
Saudi Arabia
Boat accident, Tanur
Saudi Arabia

ബോട്ടപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രവാസി വെൽഫെയർ ജില്ലാ കമ്മിറ്റി

Web Desk
|
8 May 2023 6:43 PM IST

അൽഖോബാർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ വൻ ദുരന്തത്തിൽ പ്രവാസി വെൽഫെയർ അൽഖോബാർ മലപ്പുറം ജില്ലാ കമ്മിറ്റി അതീവ ദുഃഖം രേഖപ്പെടുത്തി.

മരണപ്പെട്ടവരുടെ ദുഃഖത്തിൽ പ്രവാസി വെൽഫെയർ പങ്കു ചേരുന്നു. മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വിനോദ സഞ്ചാര മേഖലയിലെ പരിശോധനകൾ ശക്തമാക്കണമെന്നും സുരക്ഷാ സംവിധാനം ഇല്ലാത്തതോ ലൈസൻസില്ലാത്തതോ പ്രവത്തനക്ഷമമല്ലാത്തതോ ആയ ബോട്ടുകൾ പിടിച്ചടുക്കണെമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Similar Posts