< Back
Saudi Arabia

Saudi Arabia
സൗദി സ്ഥാപക ദിനാഘോഷത്തിൽ പങ്കുചേർന്ന് റിയാദിലെ പ്രവാസി വെൽഫെയറും
|24 Feb 2025 6:42 PM IST
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തിൽ പങ്ക് ചേർന്ന് റിയാദിലെ പ്രവാസി വെൽഫെയറും. മലസ് കിംഗ് അബ്ദുള്ള പാർക്കിന് സമീപം നടന്ന ആഘോഷ പരിപാടിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സൗദി പൗരപ്രമുഖനായ നായിഫ് മുഹമ്മദ് ഫഹദ് അൽ ഉവൈസ് കേക്ക് മുറിച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. ഡോ ഷൗക്കത്ത് പർവേസ് മുഖ്യ പ്രഭാഷണം നടത്തി. ആഘോഷങ്ങൾ ഇന്ത്യയും സൗദിയും തമ്മിലുള്ള രാജ്യാന്തര ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കാൻ സഹായിക്കുമെന്ന് പ്രവാസി പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് പറഞ്ഞു. സജിൻ നിഷാൻ, ഷഹനാസ് സാഹിൽ, സലീം മാഹി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്നും പ്രകടനങ്ങളും ആഘോഷത്തിന്റെ ഭാഗമായിരുന്നു. ബഷീർ പാരഗൺ, ഖലീൽ പാലോട്, ലബീബ് മാറഞ്ചേരി, ജസീറ അജ്മൽ, എംപി ഷഹ്ദാൻ, അംജദ് അലി എന്നിവർ സംസാരിച്ചു.