< Back
Saudi Arabia
Pravasi Welfare  Iftar party
Saudi Arabia

പ്രവാസി വെൽഫെയർ ലീഡേഴ്സ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

Web Desk
|
10 April 2023 12:24 AM IST

അൽകോബാർ: പ്രവാസി വെൽഫെയർ അൽകോബാർ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സ് കുടുംബ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നെസ്റ്റോ ഹാളിൽ നടന്ന സംഗമത്തിൽ പ്രൊവിൻസ് പ്രസിഡണ്ട് ഷബീർ ചാത്തമംഗലം മുഖ്യ പ്രഭാഷണം നിർവഹിച്ചു.

പ്രവിശ്യയിൽ ജനസേവന രംഗത്തും സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിലും പ്രവാസി വെൽഫെയറിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും നേതാക്കൾ തുടർന്നും അതിന്റെ മുൻനിരയിൽ തന്നെയുണ്ടാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഖോബാർ റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് അൻവർ സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതം പറഞ്ഞു. റീജിയണൽ കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റികൾ, വനിതാ മേഖലാ നേതാക്കൾ എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്. ഇല്യാസ് എ.കെ, ജുബൈരിയ ഹംസ, ആരിഫ ബക്കർ, താഹിറ ഷജീർ, അനീസ സിയാദ് എന്നിവർ നേതൃത്വം നൽകി.




Similar Posts