< Back
Saudi Arabia
സൗദി അറേബ്യയിൽ പുതിയ അധ്യയനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
Saudi Arabia

സൗദി അറേബ്യയിൽ പുതിയ അധ്യയനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Web Desk
|
23 Aug 2021 9:28 AM IST

പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ലീവായിട്ടാകും കണക്ക് കൂട്ടുക

സൗദിയിൽ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അധ്യാപകരും ഓഫീസ് ജീവനക്കാരും സ്‌കൂളുകളിലെത്തി. പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ലീവായിട്ടാകും കണക്ക് കൂട്ടുക. ഇന്ത്യൻ സ്കൂളുകളുടെ നേരിട്ടുള്ള ക്ലാസുകളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ആഗസ്റ്റ് 29ന് സെക്കന്ററി, യൂനിവേഴ്‌സിറ്റി തലങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങും. നവംബര്‍ ഒന്നിനാണ് ഇതിന് താഴെയുള്ള ഗ്രേഡുകളിലെ ക്ലാസുകൾ തുടങ്ങുക. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ലീവായിട്ടാകും കണക്ക് കൂട്ടുക. അതേസമയം, അവര്‍ക്ക് വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കാണ് നിയമം ബാധകം. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികളും എത്രയും വേഗം വാക്‌സിന്‍ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ അര്‍ഹരായ 93 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. 37 ശതമാനം വിദ്യാര്‍ഥികള്‍ക്ക് രണ്ടു ഡോസും നല്‍കിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ 85 ശതമാനത്തിന് ആദ്യഡോസും 59 ശതമാനത്തിന് രണ്ടാം ഡോസും ലഭിച്ചു. 3.31 ലക്ഷം അധ്യാപകര്‍ക്കാണ് പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി പരിശീലനം നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

More to watch:


Related Tags :
Similar Posts