< Back
Saudi Arabia

Saudi Arabia
മക്ക മേഖലയിലെ ചരിത്രപ്രസിദ്ധമായ അൽ ഫത്ഹ് പള്ളി പുനരുദ്ധരിക്കുന്നു
|19 Feb 2026 3:16 PM IST
മക്ക വിജയ വേളയിൽ മുഹമ്മദ് നബി പ്രാർഥന നിർവഹിച്ച പള്ളിയാണിത്
ജിദ്ദ: മക്ക മേഖലയിലെ അൽ ജുമൂം ഗവർണറേറ്റിലുള്ള അൽ ഫത്ഹ് പള്ളി പുനരുദ്ധരിക്കുന്നു. സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ പള്ളികൾ സംരക്ഷിക്കുന്നതിനായുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ ഭാഗമായാണ് പുനരുദ്ധാരണം. രാജ്യത്തെ 13 മേഖലകളിലായി പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 30 പള്ളികളിൽ ഒന്നാണ് അൽ ഫത്ഹ്.
ഹിജ്റ എട്ടാം വർഷം മക്ക വിജയ വേളയിൽ പ്രവാചകൻ മുഹമ്മദ് നബി പ്രാർഥന നിർവഹിച്ച സ്ഥലമാണിതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ 1978 ലാണ് പള്ളി പുനരുദ്ധരിച്ചത്. പിന്നീട് 1998 ൽ വിപുലീകരിക്കുകയും സ്ത്രീകൾക്കായി പ്രത്യേക പ്രാർത്ഥനാ ഹാൾ ഒരുക്കുകയും ചെയ്തു. പുനർനിർമാണം പൂർത്തിയാകുന്നതോടെ ഒരേസമയം പ്രാർഥിക്കാൻ കഴിയുന്നവരുടെ എണ്ണം 218 ൽ നിന്ന് 333 ആയി വർധിക്കും.