< Back
Saudi Arabia

Saudi Arabia
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ന് പുറപ്പെടും
|20 Jun 2022 7:16 AM IST
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഈജിപ്ത്, തുര്‍ക്കി, ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. സന്ദര്‍ശന വേളയില്‍ അതാത് രാജ്യതലവന്‍മാരുമായും സൗദി കിരീടവകാശി കൂടികാഴ്ച നടത്തും.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങള്‍, പരസ്പര സഹകരണം തുടങ്ങിയവ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. രാജ്യതലവന്മാരുമായി വിവിധ കരാറുകളിലും സൗദി ഒപ്പ് വെക്കും. ജൂണ്‍ ഇരുപത്തിരണ്ടിന് തുര്‍ക്കിയിലെത്തുന്ന കിരീടവകാശി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഖാനുമായി അങ്കാറിയില്‍ കൂടികാഴ്ച നടത്തും.