< Back
Saudi Arabia
സൗദി ലുലുവിൽ സമ്മാനമഴ; ഭാഗ്യശാലികളെ കാത്ത് 14 എസ്.യു.വി കാറുകള്‍
Saudi Arabia

സൗദി ലുലുവിൽ സമ്മാനമഴ; ഭാഗ്യശാലികളെ കാത്ത് 14 എസ്.യു.വി കാറുകള്‍

Web Desk
|
23 Nov 2022 11:36 PM IST

വാര്‍ഷികവും ലോകകപ്പ് വിജയവും പ്രമാണിച്ചാണ് സമ്മാനം

ദമ്മാം: പതിനാല് എസ്.യു.വി കാറുകള്‍ പാരിതോഷികം പ്രഖ്യാപിച്ച് സൗദി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് സൗദിയുടെ വാര്‍ഷികവും ലോകകപ്പിലെ സൗദിയുടെ വിജയവും പ്രമാണിച്ചാണ് പ്രത്യേക സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ ലുലു ഔട്ട്‌ലെറ്റുകള്‍ വഴി പര്‍ച്ചേസ് നടത്തുന്നവരില്‍ നിന്നും നെറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക.

പതിനഞ്ച് ലക്ഷം റിയാല്‍ മൂല്യമുള്ള സമ്മാന പദ്ധതി പ്രഖ്യാപിച്ച് സൗദി ലുലു ഗ്രൂപ്പ്. രാജ്യത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പതിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പതിമൂന്ന് എസ്.യു.വി കാറുകള്‍ സമ്മാനമായി നല്‍കും. ലോകകപ്പില്‍ സൗദി നേടിയ ഐതികഹാസിക വിജയത്തിന്റെ ഭാഗമായി ഒരു കാര്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.

നവംബര്‍ 27 മുതല്‍ ജനുവരി 25 വരെ നീളുന്ന സൂപ്പര്‍ഫെസ്റ്റ് 2022 ആഘോഷങ്ങള്‍ക്കൊടുവില്‍ നെറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക. കാറുകള്‍ക്ക് പുറമേ 1300 ഫ്രീ ട്രോളികളും 100 സ്വര്‍ണനാണയങ്ങളും 15 വിമാനടിക്കറ്റുകളും സമ്മാനമായി നല്‍കും. പാര്‍ച്ചേസിംഗ് ബില്ലുകള്‍ ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ വഴി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സമ്മാനപദ്ധതിയില്‍ പങ്കാളികളാകാം.

ലുലു വിതരണക്കാരുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരുടെയും സാനിധ്യത്തില്‍ സൂപ്പര്‍ ഫെസ്റ്റ് 2022ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സൗദി ലുലുവിന്റെ വിജയപാതയില്‍ സഹകരിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സൗദി ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

Similar Posts