< Back
Saudi Arabia

Saudi Arabia
യൂസുഫലി റമദാനിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും മക്കയിൽ
|18 April 2023 1:12 AM IST
റമദാനിലെ അവസാന ദിനങ്ങൾ ചിലവഴിക്കാനാണ് എംഎ യൂസുഫലി മക്കയിലെത്തിയത്
പ്രമുഖ വ്യവസായി എം.എ.യൂസഫലി ഇത്തവണയും മക്കയിലെത്തി. റമദാനിലെ അവസാന ദിനങ്ങൾ ചിലവഴിക്കാനാണ് വിശ്വാസി സമൂഹത്തിനൊപ്പം എംഎ യൂസുഫലിയും മക്കയിലെത്തിയത്. വർണദേശഭാഷാ അതിർവരമ്പുകളില്ലാത്ത ഹറം നൽകുന്നത് ഇസ്ലാമിന്റെ സമത്വത്തിന്റെ പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന് മുൻപിൽ എല്ലാവരും സമൻമാരാണെന്ന സന്ദേശമാണിത് നൽകുന്നത്.സ്വന്തം രാജ്യത്തിനും ഭാവി തലമുറക്കും പ്രവാസികൾക്ക് തണലാകുന്ന ഗൾഫ് ഭരണാധികാരികൾക്കുമുള്ള പ്രാർഥനയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷോപലക്ഷങ്ങൾക്കൊപ്പം രാപ്പകലുകൾ ഹറമിൽ ചിലവഴിക്കുകയാണ് യൂസഫലി.