< Back
Saudi Arabia

Saudi Arabia
മീഡിയവൺ വിലക്കിനെതിരെ സൗദിയിൽ പ്രതിഷേധം
|17 Feb 2022 9:29 PM IST
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപിടിക്കുവാനും ജനാധിപത്യം സംരക്ഷിക്കാനും എല്ലാവരുടെയും യോജിച്ച പ്രവർത്തനമാണ് വേണ്ടതെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
മീഡിയവൺ വിലക്കിനെതിരെ സൗദിയിലെ യാമ്പുവിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യാമ്പു മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. പ്രതിഷേധ സംഗമം സോജി ജേക്കബ് ഉദ്ഘാടനം ചെയ്തു.
മീഡിയാവൺ സംപ്രേഷണ വിലക്കിനെതിരെ നടത്തുന്ന നിയമ പോരാട്ടത്തിന് യാമ്പു മലയാളി അസോസിയേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപിടിക്കുവാനും ജനാധിപത്യം സംരക്ഷിക്കാനും എല്ലാവരുടെയും യോജിച്ച പ്രവർത്തനമാണ് വേണ്ടതെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യാമ്പുവിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടന നേതാക്കൾ സംസാരിച്ചു. സലീം വേങ്ങര അധ്യക്ഷത വഹിച്ച പരിപാടിയിൽ നാസർ നടുവിൽ വിഷയാവതരണം നടത്തി. സിദ്ധീഖുൽ അക്ബർ, അജോ ജോർജ് എന്നിവർ നേതൃത്വം നൽകി.