< Back
Saudi Arabia
ദമ്മാം നഗരത്തിലെ സിഗ്നലുകള്‍ ഒഴിവാക്കി പ്രവിശ്യ മുനിസിപ്പാലിറ്റി
Saudi Arabia

ദമ്മാം നഗരത്തിലെ സിഗ്നലുകള്‍ ഒഴിവാക്കി പ്രവിശ്യ മുനിസിപ്പാലിറ്റി

Web Desk
|
7 Feb 2026 9:26 PM IST

കൂടുതല്‍ ഇന്‍റര്‍സെക്ഷനുകളും റൗണ്ട് എബൗട്ടുകളും ഒരുക്കി

ദമ്മാം: സൗദി ദമ്മാം നഗരത്തിലെ ഗതാഗത തിരക്കുകള്‍ കുറക്കുന്നതിന്‍റെ ഭാഗമായി ട്രാഫിക് സിഗ്നലുകള്‍ ഒഴിവാക്കി പകരം സംവിധാനവുമായി പ്രവിശ്യ മുനിസിപ്പാലിറ്റി. നഗരത്തിലെ നാല്‍പ്പത്തിമൂന്ന് സിഗനലുകള്‍ ഒഴിവാക്കി കൂടുതല്‍ ഇന്‍റര്‍സെക്ഷനുകളും റൗണ്ട് എബൗട്ടുകളും ഒരുക്കിയാണ് പരിഹാര പദ്ധതി.

690 ഇന്റർസെക്ഷനുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള 367 ക്രോസിങ്ങുകളുമാണ് ഒരുക്കിയത്. അപകട സാധ്യതകൾ കുറക്കുന്നതിനായി 225 സ്പീഡ് ബ്രൈക്കറുകള്‍ ഒരുക്കിയതായും മുനിസിപ്പല്‍ അണ്ടർ സെക്രട്ടറി മസാൻ മഖ്റജി വിശദീകരിച്ചു. സ്കൂളുകൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ എന്നിവക്ക് സമീപമുള്ള റോഡുകളില്‍ 738 ഇടങ്ങളില്‍ സുരക്ഷാ ബോര്‍ഡുകളും മുന്നറിയിപ്പുകളും സ്ഥാപിച്ചു. ഉയർന്ന ഗതാഗത തിരക്ക് അനുഭവപ്പെടുന്ന വാണിജ്യ സ്ഥപാനങ്ങളിലേക്കുള്ള 1,227 പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉൾപ്പെടുത്തിയ ഗതാഗത മാർ​ഗ രേഖ പുറത്തിറക്കിതായും അധികൃതര്‍ വ്യക്തമാക്കി.

Similar Posts