< Back
Saudi Arabia

Saudi Arabia
റഹീമിന്റെ മോചനം: കേസ് വീണ്ടും വിധി പറയാൻ മാറ്റി
|8 Dec 2024 2:13 PM IST
സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിയതെന്ന് നിയമസഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച് വിധി പറയുന്നത് വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഇന്ന് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതാണ് കേസിലെ വിധി നീളാൻ ഇടയാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിയതെന്നും നിയമസഹായ സമിതി അറിയിച്ചു.
കഴിഞ്ഞ സിറ്റിങ്ങിൽ ആവശ്യപ്പെട്ടതനുസരിച്ച് നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ന് വാദപ്രതിവാദം നടന്നതിന് ശേഷമാണ് വിധി പറയാൻ മാറ്റിയത്. ഇത് സാങ്കേതികമായി സംഭവിക്കാവുന്നതാണ്. അടുത്ത സിറ്റിങ്ങിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. റഹീമിന്റെ അഭിഭാഷകന്റെ വാദങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നും നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു.